congress

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അടിയന്തരമായി വാർ റൂം തുറക്കാൻ കെ.പി.സി.സി തീരുമാനം. വാർ റൂമിന്റെ പൂർണമായ ചുമതല ഒരു ഡി.സി.സി ഭാരവാഹിക്ക് നൽകാൻ ഇന്നലെ ചേർന്ന തിരഞ്ഞെടുപ്പ് നിർവാഹക സമിതി നിർദേശിച്ചു.

ജില്ലാതല റിപ്പോർട്ടിംഗിന് കെ.പി.സി.സി സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ആർ.വി രാജേഷ് (തിരുവനന്തപുരം), നടുക്കുന്നിൽ വിജയൻ (കൊല്ലം), ഇ.സമീർ (ആലപ്പുഴ), അനീഷ് വരിക്കണാമല (പത്തനംതിട്ട), തോമസ് രാജൻ (ഇടുക്കി), നാട്ടകം സുരേഷ് (കോട്ടയം), ഐ.കെ. രാജു (എറണാകുളം), ശ്രീനിവാസൻ (തൃശൂർ), പി.വി രാജേഷ് (പാലക്കാട്), നൗഷാദ് അലി (മലപ്പുറം), വി.എം. ചന്ദ്രൻ (കോഴിക്കോട്), മജീദ് (വയനാട്), വി.എ. നാരായണൻ (കണ്ണൂർ) എന്നിവർക്കാണ് റിപ്പോർട്ടിംഗ് ചുമതല. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചശേഷം സംഘടനയുടെ വിവിധ തലങ്ങളിലേക്ക് നടത്തിയ എല്ലാ നിയമനങ്ങളും മരവിപ്പിക്കാനും തീരുമാനിച്ചു.