kanchavu

ചാലക്കുടി:ചിറങ്ങര ദേശീയപാതയ്ക്ക് അരികിൽ വിൽപ്പനയ്ക്കായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കൊരട്ടി പൊലീസ് പിടിച്ചെടുത്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നും നാഷണൽ പെർമിറ്റ് ലോറികളിൽ എത്തിച്ച 25,000 രൂപ വില വരുന്ന പുകയില ഉത്പന്നങ്ങൾ എസ്.എച്ച്.ഒ: ബി.കെ. അരുണിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സ്‌കൂൾ, കോളേജ് കുട്ടികൾക്കും അയൽ സംസ്ഥാന തൊഴിലാളികൾക്കും മറ്റും നൽകുന്നതിനാണ് ഇവ എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കടയുടമ എലപ്പിള്ളി വീട്ടിൽ ടോമി (55) എന്നയാൾക്കെതിരെ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ തൃശൂർ റൂറൽ പൊലീസിന്റെ ഇരിങ്ങാലക്കുട ഡോഗ് സ്ക്വാഡിലെ റാണ എന്ന പൊലീസ് നായയുടെ സഹായത്തിലാണ് 300 പാക്കറ്റ് ഹാൻസ്, 100 പാക്കറ്റ് പാൻ മസാല കൂടാതെ മറ്റ് ലഹരി ഉത്പന്നങ്ങൾ എന്നിവ കണ്ടെത്തിയത്.