തിരുവനന്തപുരം:തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രചാരണം ശക്തമാക്കി നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ആറ്റുകാൽ കൊഞ്ചിറവിള എം.എസ്.കെ കോളനി സന്ദർശിച്ചുകൊണ്ടായിരുന്നു ഇന്നലെ പര്യടനം ആരംഭിച്ചത്. കേരള മൺപാത്ര സമുദായ സഭ പ്രസിഡന്റ് സുഭാഷ് ബോസിന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഉച്ചയ്ക്ക് ശേഷം നാല് വനിതാ സംഗമങ്ങൾ. സിനിമാ സീരിയൽ താരങ്ങളായ പ്രഭാശങ്കർ, വർഷ,നന്ദന തുടങ്ങിയവർ പ്രചാരണത്തിനിറങ്ങി. നേമം വാർഡിലായിരുന്നു ആദ്യ സംഗമം. വ്യവസായ സംരംഭങ്ങൾ കേരളത്തിന് അന്യമായെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.