mg-university

തിരുവനന്തപുരം: മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്സ് അവാർഡ് മഹാത്മാ ഗാന്ധി സർവകലാശാലയ്ക്കും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്കും (കുസാറ്റ്) ലഭിച്ചു. അഞ്ച് കോടി രൂപയാണ് അവാർഡ് തുക. ഇത് രണ്ട് സർവകലാശാലകളും തുല്യമായി വീതിച്ചെടുക്കും. സ്‌പെഷ്യലൈസ്ഡ് യൂണിവേഴ്സിറ്റി വിഭാഗത്തിൽ ചാൻസലേഴ്സ് അവാർഡ് (ഒരു കോടി രൂപ) കാർഷിക സർവകലാശാല നേടി.

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ഡോ. സി.എൻ.ആർ. റാവു ചെയർമാനായ വിദഗ്ദ്ധ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിലൂടെയാണ് അവാർഡ് വിവരം അറിയിച്ചത്.