pooja

സിനിമകളുടെ തിരക്കിലാണ് നടി പൂജാ ഹെഗ്‌ഡെ. തെലുങ്കിലും ബോളിവുഡിലും ഒരുപിടി ചിത്രങ്ങളാണ് പൂജയ്ക്ക്. സോഷ്യൽ മീഡിയയിൽ സജീവമായ പൂജ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലെഹങ്കയിൽ മനോഹരിയായി എത്തിയ പൂജയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 2010ൽ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായിരുന്നു പൂജ.

hegde

ശേഷം മിസ്‌കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഇപ്പോൾ തെലുങ്കിലും ഹിന്ദിയിലും നിറഞ്ഞ് നിൽക്കുകയാണ് താരം. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള പൂജ തന്റെ യാത്രാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സൗദി അറേബ്യയിൽ അലൂല എന്ന സ്ഥലത്തേക്കാണ് പോയത്. നിറയെ മാളുകളൊക്കെയുള്ള ഒരു സ്ഥലം. ആ യാത്ര ഏറെ മനോഹരവും അതുല്യമായ ഒരു അനുഭവവുമായിരുന്നു. കൂടെ ഒരാളോ കൂട്ടുകാരോ ഉണ്ടാകുന്നതാണ് ഒറ്റയ്ക്ക് പോകുന്നതിനേക്കാൾ ഇഷ്ടം. ഇതുവരെ പോയതിൽ വച്ച് ഏറ്റവും റൊമാന്റിക് ആയ ഡെസ്റ്റിനേഷൻ പാരീസ് ആണെന്നും പൂജാ ഹെഗ്‌ഡെ പറയുന്നു.