bogus-voting

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകൾ വ്യാപകമായ സാഹചര്യത്തിൽ കള്ള വോട്ട് തടയാൻ ശക്തമായ നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇരട്ട വോട്ടുകളുടെ ലിസ്റ്റ് വരണാധികാരികൾക്കും രാഷ്ട്രീയപാർട്ടികൾക്കും നൽകും. കൂടുതൽ പിശകുള്ള ബൂത്തുകളിൽ പൊലീസ് സുരക്ഷ ശക്തമാക്കുന്നതിനൊപ്പം, വെബ് കാസ്റ്റിംഗും ഏർപ്പെടുത്തും. കള്ളവോട്ട് ചെയ്യുന്നവർക്കും കൂട്ടുനിൽക്കുന്നവർക്കും തടയുന്നതിൽ അനാസ്ഥ കാട്ടുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിക്കും.

പരാതികളിൽ പറയുന്ന പ്രകാരം വോട്ടർപ്പട്ടികയിൽ പിശകുകളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സമ്മതിച്ചു. ഒരേ ഫോട്ടോയും വിലാസവും വ്യത്യസ്തമായ പേരുകളുമുള്ള എൻട്രികളുണ്ട്. ഇത്തരം പിശകുകൾ എറോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവ ഉപയോഗിച്ച് കണ്ടെത്തി പരിഹരിക്കണം. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പട്ടിക തിരുത്താനാവില്ല.

 കള്ള വോട്ട് തടയാൻ നടപടികൾ ഇങ്ങനെ