തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അങ്കമാലി യൂണിറ്റിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി ജോസിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

2016 ൽ ഓഫീസിൽ വച്ച് ജോസ് പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നടക്കവെ ജീവനക്കാരി ആത്മഹത്യ ചെയ്തു. തുടർന്ന് ജോസിനെ അറസ്റ്റു ചെയ്തു. സസ്പെൻഷനിൽ കഴിഞ്ഞു വരവേ കുറ്റപത്രത്തിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിട്ടത്.