
കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക ജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനിൽ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീകാന്ത് മുരളി, അശ്വിൻ തോമസ്, ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് മറ്റു താരങ്ങൾ.നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, ബ്ളസി ശ്രീജിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ജെബിൻ ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഭാഷണം വിൻസെന്റ് വടക്കൻ.അതേസമയം ജയരാജ് സംവിധാനം ചെയ്ത കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്സ് ഒടിടി റിലീസായി എത്തി. കാർത്തിക നായരാണ് ചിത്രത്തിലെ നായിക.