
രാഹുൽ മാധവ്, നാസർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുരേഷ് ശങ്കർ സംവിധാനം ചെയ്യുന്ന ബ്ളൂ വെയിൽ കോയമ്പത്തൂരിൽ പുരോഗമിക്കുന്നു. തലൈവാസൽ വിജയ്, അമീർ, ശിവജി ഗുരുവായൂർ, സുധീർ കരമന, സീമ ജി. നായർ, ചാലി പാല എന്നിവരാണ് മറ്റു താരങ്ങൾ. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ബ്ളൂ വെയിൽ.ഛായാഗ്രഹണം ഉത്പൽ വി. നായർ. വി.എം. ക്രിയേഷൻസിന്റെ ബാനറിൽ വിജയകുമാർ പാലക്കാടാണ് ബ്ളൂ വെയിൽ നിർമ്മിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് അഫ്സൽ യൂസഫ് സംഗീതം പകരുന്നു.മൂന്നാർ, വാഗമൺ, എറണാകുളം, തൊടുപുഴ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.ജൂണിൽ ചിത്രം പ്രദർശനത്തിനെത്തും.