
മൂവാറ്റുപുഴ: യാക്കോബായ സഭയിലെ സീനിയർ വൈദികൻ മാറാടി മണിയാട്ട് ഫാ.കുരിയാക്കോസ് നിര്യാതനായി. മാറാടി കുരുക്കുന്നപുരം മർത്തമറിയം യാക്കോബായ സുറിയാനി പള്ളി വികാരിയായിരുന്നു. രാജകുമാരി തൊട്ടിക്കാനം, കോതമംഗലം, മുംബയ് ബൈക്കുള, നെരൂൾ, മസ്‌ക്കറ്റ്, ബാംഗ്ലൂർ, മണ്ണൂർ, റാക്കാട്, മുടവൂർ, മാറാടി ഇരട്ടിയാനിക്കുന്ന്, ചേലാട് ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . യാക്കോബായ സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: റെജി. മക്കൾ: ഗോഡ്‌സി, ഗോഡ്‌സൺ.
മരുമക്കൾ: ലവിൻ, അനു.