polling-booth-kerala

തിരുവനന്തപുരം: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് 1,428 അധിക പോളിംഗ് ബൂത്തുകളുണ്ടാകുമെന്നും ജില്ലയിലെ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുൻപ് തങ്ങളുടെ പോളിംഗ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു പോളിംഗ് ബൂത്തിൽ 1,000 സമ്മതിദായകർക്കു മാത്രമാക്കി വോട്ടിംഗ് സൗകര്യം നിജപ്പെടുത്തിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് അധിക ബൂത്തുകൾ കൂടി സജ്ജീകരിച്ചത്.ജില്ലയിലെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 4,164 ആണ്.പോളിംഗ് ബൂത്തുകളുടെ സമീപത്ത് തന്നെയാണ് ഓക്സിലിയറി പോളിംഗ് ബൂത്തുകളുമുള്ളത്.

പോളിംഗ് ബൂത്ത് എങ്ങനെ അറിയാം?

സമ്മതിദായകർക്ക് തങ്ങളുടെ പോളിംഗ് ബൂത്ത് കണ്ടുപിടിക്കുന്നതിനു മൊബൈൽ ഫോണിൽ നിന്ന് ECIPS എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പരിലേക്കു മെസേജ് അയച്ചാൽ പോളിംഗ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും,വെബ്‌സൈറ്റിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്താം.

ജില്ലയിൽ മണ്ഡലങ്ങളിലെയും മുഖ്യ പോളിംഗ് ബൂത്തുകളുടെയും ഓക്സിലിയറി പോളിംഗ് ബൂത്തുകളുടെയും ആകെ പോളിംഗ് ബൂത്തുകളുടെയും എണ്ണം ചുവടെ
(നിയമസഭാ മണ്ഡലത്തിന്റെ പേര് : മുഖ്യ പോളിംഗ് ബൂത്തുകളുടെ എണ്ണം + ഓക്സിലിയറി പോളിംഗ് ബൂത്തുകളുടെ എണ്ണം = ആകെ പോളിംഗ് ബൂത്തുകൾ എന്ന ക്രമത്തിൽ)

വർക്കല : 197 + 78 = 275
ആറ്റിങ്ങൽ : 206 + 101 = 307
ചിറയിൻകീഴ് : 199 + 104 = 303
നെടുമങ്ങാട് : 210 + 90 = 300
വാമനപുരം : 212 + 76 = 288
കഴക്കൂട്ടം : 166 + 130 = 296
വട്ടിയൂർക്കാവ് : 172 + 143 = 315
തിരുവനന്തപുരം : 178 + 130 = 308
നേമം : 181 + 130 = 311
അരുവിക്കര : 210 + 55 = 265
പാറശാല : 215 + 103 = 318
കാട്ടാക്കട : 189 + 98 = 287
കോവളം : 216 + 107 = 323
നെയ്യാറ്റിൻകര : 185 + 83 = 268