veed
4).കൊലപാതകം നടന്ന വീട്ടിന് മുന്നിൽ മകൾ ശിഖ.

ആ​ര്യ​നാ​ട്:​ ​ഉ​ഴ​മ​ല​യ്ക്ക​ൽ​ ​കു​ള​പ്പ​ട​യി​ൽ​ ​യു​വാ​വി​നെ​ ​ഭാ​ര്യ​യും​ ​കാ​മു​ക​നും​ ​ചേ​ർ​ന്ന് ​കു​ത്തി​ക്കൊ​ന്നു.​ ​നെ​ടു​മ​ങ്ങാ​ട് ​ആ​നാ​ട് ​പ​ണ്ടാ​ര​ക്കോ​ണം​ ​ചെ​റു​ത്ത​ല​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​എ.​സി​ ​മെ​ക്കാ​നി​ക്കാ​യ​ ​അ​രു​ൺ​ (36​)​ ആ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​ ​ഉ​ഴ​മ​ല​യ്ക്ക​ൽ​ ​കു​ള​പ്പ​ട​ ​മൊ​ണ്ടി​യോ​ട് ​രാ​ജീ​വ് ​ഭ​വ​നി​ലാ​ണ് ​സം​ഭ​വം.
അ​രു​ണി​ന്റെ​ ​ഭാ​ര്യ​ ​അ​ഞ്ജു​ ​(27​),​കാ​മു​ക​നും​ ​അ​രു​ണി​ന്റെ​ ​സു​ഹൃ​ത്തു​മാ​യ​ ​ആ​നാ​ട് ​ച​ന്ദ്ര​മം​ഗ​ലം​ ​എ​സ്.​എ​സ്.​നി​വാ​സി​ൽ​ ​ശ്രീ​ജു​(​ഉ​ണ്ണി​-36​)​ ​എ​ന്നി​വ​രെ​ ​ആ​ര്യ​നാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ 10​ ​വ​ർ​ഷം​ ​മു​ൻ​പ് ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​ക​യാ​യി​രു​ന്ന​ ​അ​ഞ്ജു​വി​നെ​ ​പ്രേ​മി​ച്ചാ​ണ് ​അ​രു​ൺ​ ​വി​വാ​ഹം​ക​ഴി​ച്ച​ത്.​ ​അ​രു​ണി​ന്റെ​ ​സു​ഹൃ​ത്ത് ​ലോ​റി​ ​ഡ്രൈ​വ​റാ​യ​ ​ശ്രീ​ജു​വു​മാ​യി​ ​അ​ഞ്ജു​ ​നാ​ലു​ ​വ​ർ​ഷ​മാ​യി​ ​അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.​ ​ഇ​ത​റി​ഞ്ഞ​ ​അ​രു​ണും​ ​ശ്രീ​ജു​വു​മാ​യി​ ​വ​ഴ​ക്കു​ണ്ടാ​വു​ക​യും​ ​ആ​നാ​ട് ​നി​ന്ന് ​അ​ഞ്ജു​ ​ത​ന്റെ​ ​വ​ലി​യ​മ്മ​ ​സ​രോ​ജ​ത്തി​ന്റെ​ ​വീ​ടാ​യ​ ​ഉ​ഴ​മ​ല​യ്ക്ക​ലി​ലെ​ ​കു​ള​പ്പ​ട​ ​മൊ​ണ്ടി​യോ​ട് ​രാ​ജീ​വ് ​ഭ​വ​നി​ൽ​ ​താ​മ​സ​മാ​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​രു​ൺ​ ​ഇ​ട​യ്ക്കി​ടെ​ ​അ​വി​ടെ​ ​എ​ത്തി​ ​മ​ക​ളെ​ ​കാ​ണു​ക​യും​ ​മ​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങി​ ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​എ​ട്ടു​വ​യ​സു​ള്ള​ ​ശി​ഖ​യാ​ണ് ​മ​ക​ൾ.
ശ്രീ​ജു​വു​മാ​യി​ ​ബ​ന്ധം​ ​ഉ​ണ്ടെ​ന്ന​തി​നെ​ച്ചൊ​ല്ലി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​വും​ ​അ​ഞ്ജു​വും​ ​അ​രു​ണും​ ​ത​മ്മി​ൽ​ ​വ​ഴ​ക്കു​ണ്ടാ​യി.​ ​കു​ള​പ്പ​ട​യി​ലെ​ ​വീ​ട്ടി​ൽ​ ​ശ്രീ​ജു​ ​എ​ത്തു​ന്ന​തി​നെ​ച്ചൊ​ല്ലി​യും​ ​അ​രു​ൺ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​അ​ഞ്ജു​വി​നെ​ ​വ​ഴ​ക്കു​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കാ​മു​ക​നൊ​പ്പം​ ​ജീ​വി​ക്കാ​നാ​ണ് ​ത​നി​ക്ക് ​താ​ത്പ​ര്യ​മെ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​അ​ഞ്ജു.​ ​ഇ​തു​ ​സ​മ്മ​തി​ച്ചു​കൊ​ടു​ക്കാ​ൻ​ ​ഭ​ർ​ത്താ​വ് ​ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ 10​ ​മ​ണി​യോ​ടെ​ ​കു​ള​പ്പ​ട​യി​ലെ​ത്തി​യ​ ​അ​രു​ൺ​ ​അ​ഞ്ജു​വി​ന്റെ​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​ശ്രീ​ജു​വി​നെ​ ​കാ​ണു​ക​യും​ ​ഇ​വ​ർ​ ​ത​മ്മി​ൽ​ ​കൈ​യാ​ങ്ക​ളി​യി​ലാ​വു​ക​യും​ ​ചെ​യ്തു.​ ​അ​തി​നി​ടെ ശ്രീജുവിന്റെ കൈയിലുണ്ടായിരുന്ന കത്തി നിലത്തുവീണു. താഴെ വീണ കത്തി അഞ്ജുവാണ് ശ്രീജുവിന് എടുത്ത് കൊടുത്തത്. തുടർന്നാണ് അരുണിന്റെ നെഞ്ചിൽ ശ്രീജു കുത്തിയത്.
ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​അ​രു​ണി​നെ​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​ആ​ര്യ​നാ​ട് ​ഗ​വ.​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​പ്പോ​ഴേ​ക്കു​ ​മ​ര​ിച്ചി​രു​ന്നു.​ ​മൃ​ത​ദേ​ഹം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ൽ.​ ​സം​ഭ​വ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ട്ട് ​ആ​നാ​ട്ടെ​ ​വീ​ട്ടി​ലേ​ക്കു​ ​പോ​യ​ ​ശ്രീ​ജു​വി​നെ​ ​കാ​ട്ടാ​ക്ക​ട​ ​ഡിവൈ.​എ​സ്.​പി​ ​ഷാ​ജി,​ ​ആ​ര്യ​നാ​ട് ​ഇ​ൻ​സ‌്പെ​ക്ട​ർ​ ​മ​ഹേ​ഷ് ​കു​മാ​ർ,​ ​സ​ബ് ​ഇ​ൻ​സ്‌പെ​ക്ട​ർ​ ​ബി.​ ര​മേ​ശ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​ത്രി​ത​ന്നെ​ ​പി​ടി​കൂ​ടി.​ ​ശ്രീ​ജു​വി​ന് ​ഭാ​ര്യ​യും​ ​മ​ക​ളു​മു​ണ്ട്.

​മ​ര​ണ​കാ​ര​ണം​ ​നെ​ഞ്ചി​ലു​ണ്ടാ​യ​ ​മു​റി​വ്
ശ്രീ​ജു​വി​നെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ് ​മ​ണി​യോ​ടെ​ ​സം​ഭ​വം​ ​ന​ട​ന്ന​ ​ഉ​ഴ​മ​ല​യ്ക്ക​ലി​ലെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​ച്ച് ​തെ​ളി​വെ​ടു​ത്തു.​ ​വീ​ടി​ന്റെ​ 200​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​നി​ന്ന് ​കു​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ക​ത്തി​ ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.
അ​രു​ണി​ന്റെ​ ​നെ​ഞ്ചി​ൽ​ ​ഉ​ണ്ടാ​യ​ ​മു​റി​വാ​ണ് ​മ​ര​ണ​കാ​ര​ണ​മെ​ന്ന് ​ഡോ​ക്ട​ർ​ ​അ​റി​യി​ച്ച​താ​യി​ ​ആ​ര്യ​നാ​ട് ​ഇ​ൻ​സ്‌പെ​ക്ട​ർ​ ​പ​റ​ഞ്ഞു.​ ​സം​ഘ​ർ​ഷ​ത്തി​നി​ടെ​ ​ശ്രീ​ജു​വി​ന്റെ​ ​വ​ല​തു​കൈ​യി​ലും​ ​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ ​ബൈ​ക്കി​ൽ​ ​കു​ള​പ്പ​ട​യി​ലെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​ ​ശ്രീ​ജു​ ​സം​ഭ​വ​ശേ​ഷം​ ​ന​ട​ന്നാ​ണ് ​ആ​നാ​ട്ടെ​ ​വീ​ട്ടി​ലേ​ക്കു​ ​പോ​യ​ത്.