mg-university

തിരുവനന്തപുരം: എം.ജി.സർവകലാശാല വൈസ് ചാൻസലർ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകി. യൂണിവേഴ്‌സിറ്റി ഹാളിൽ 'വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ' എന്ന സെമിനാർ സംഘടിപ്പിച്ച വൈസ് ചാൻസർ സർവകലാശാല ആസ്ഥാനം ഉൾക്കൊള്ളുന്ന ഏറ്റുമാനൂർ മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി വി.എൻ.വാസവനെ മുഖ്യപ്രഭാഷകനായി ക്ഷണിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ നടന്ന സെമിനാറിൽ നിന്ന് വാസവൻ വിട്ടു നിന്നു.