surjewala

തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെയും ദുർഭരണത്തിന്റെയും അഴിമതിയുടെയും ക്യാപ്ടനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടത് ഭരണം കേരളത്തെ കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും തലസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വർണകള്ളക്കടത്ത് കേസ് രാജ്യത്ത് മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത ട്രോഫിയാണ്. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇന്ത്യയിലെ ഏറ്റവും ഉയർന്നതായിമാറി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചുവരുന്നു. ആരോഗ്യ മേഖലയിലെ കൃത്യവിലോപവും അഴിമതിയും സംസ്ഥാനത്തെ അനാരോഗ്യത്തിന്റെ വക്കിലെത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗങ്ങൾക്കെതിരെ നടക്കുന്ന ഗൂഢാലോചന ഇടത് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.