jose-finosh

തിരുവനന്തപുരം: ഇന്ത്യൻ ജൂനിയർ ഫുട്‌ബാൾ ടീം മുൻ താരം ജോസ് ഫിനോഷ് (40) നിര്യാതനായി. ഹൃദയാഘാതമായിരുന്നു മരണകാരണം.
കൊച്ചുവേളി വട്ടവിളാകം ഹൗസിൽ പരേതനായ സൈമൺ ഫെർണാണ്ടസിന്റെയും സ്‌റ്റെല്ല സൈമണിന്റെയും മകനാണ്. എസ്.ബി.ടി, കേരള പൊലീസ്, ടൈറ്റാനിയം, കെ.എസ്.ഇ.ബി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. സബ് ജൂനിയർ തലം മുതൽ കേരളത്തിന്റെ ടീം അംഗമായിരുന്നു. ഭാര്യ ബെറോമ വിജി. മക്കൾ: റ്റോംസൺ ജെ ഫിനോഷ് , റോഹൻ ജെ ഫിനോഷ് (വിദ്യാർത്ഥികൾ).
മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച വൈകിട്ട് നാലിന് കൊച്ചുവേളി സെന്റ്.ജോസഫ്സ് ദേവാലയത്തിൽ .