praveen

കൊല്ലം: കശുഅണ്ടി ഫാക്ടറിയുടെ പേരിൽ വ്യാജസീലും പാഴ്‌സൽ രേഖകളും ചമച്ച് ലക്ഷക്കണക്കിന് രൂപയുടെ കശുഅണ്ടിപ്പരിപ്പ് കടത്തിയ കേസിൽ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. പാലക്കാട് സ്വദേശികളായ പ്രവീൺ (23), വിഘ്‌നേഷ് (23) എന്നിവരെയാണ് പാലക്കാട് തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പിടികൂടിയത്. കടപ്പാക്കടയിലെ സ്വകാര്യ ഫാക്ടറിയിൽ നിന്നാണ് ഇവർ കശുഅണ്ടി കടത്തിയത്. വിഘ്‌നേശ് കോട്ടയത്തുള്ള പാഴ്‍സൽ കമ്പനിയുടെ ശാഖയിൽ നേരത്തേ ജോലിചെയ്തിരുന്ന പരിചയത്തിലാണ് വ്യാജരേഖകളുണ്ടാക്കിയത്. എ.സി.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എസ്.എച്ച്.ഒ ഷാഫി, എസ്.ഐമാരായ സമ്പത്ത്, ദിൽജിത്, രാധാകൃഷ്ണപിള്ള, എ.എസ്.ഐ മിനുരാജ്, സി.പി.ഒമാരായ സുനിൽകുമാർ, അനിൽ എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.