
തിരുവനന്തപുരം:മെട്രോമാൻ ശ്രീധരൻ ഉൾപ്പെടെയുള്ള പ്രതിഭകളെ കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താൻ സമഗ്രപദ്ധതി ആവിഷ്ക്കരിക്കുമെന്ന് എൻ.ഡി.എ പ്രകടനപത്രിക. സദ്ഭരണത്തിന് പുതിയ മാർഗ്ഗരേഖകളുമായാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന ആസൂത്രണ ബോർഡിന് പകരം കേന്ദ്രത്തിന്റെ നീതിഅയോഗ് മാതൃകയിൽ കേരള വികസന സമിതി രൂപീകരിക്കാനും എൻ.ഡി.എ ലക്ഷ്യമിടുന്നതായി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പ്രകടനപത്രികയിൽ പറയുന്നു. ഐ.ടി.മേഖലയിൽ സമഗ്രവികസനത്തിനും മുന്നണി ലക്ഷ്യമിടുന്നു.
*മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ജനങ്ങളുടെ റിപ്പോർട്ട് കാർഡ് സംവിധാനം കൊണ്ടുവരും.
*മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നൽകിയ പെൻഷൻ നിറുത്തലാക്കും.
*ഭരണചെലവ് പകുതിയാക്കും.
*വിദേശത്തുനിന്ന് കേരളത്തിലെ തീവ്രവാദികൾക്ക് പണമെത്തുന്നത് തടയും.
*മാറാട് കൂട്ടക്കൊല അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറും.
*പെൻഷൻപ്രായം ഏകീകരിക്കും.
*സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും കേന്ദ്രപാരിറ്റി.
*മതതീവ്രവാദകേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം.
*സഹകരണമേഖലയ്ക്ക് ത്രിതല സംവിധാനം.
*നോക്കുകൂലിയും അട്ടിമറികൂലിയും നിരോധിക്കും.
*ഒരുകുടുംബത്തിൽ തൊഴിൽ രഹിതരായവരിൽ ഒരാൾക്കെങ്കിലും പ്രതിമാസം 20000 രൂപ .
*സർക്കാർ ബന്ധമുള്ള സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.ക്ക്
*പി.എസ്.സി. അംഗങ്ങളുടെ എണ്ണം പത്തായി ചുരുക്കും.ചെയർമാന് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കും.
*ഇതരസംസ്ഥാന തൊഴിലാളികൾക്ക് നിർബന്ധിത രജിസ്ട്രേഷൻ
*ബ്ളേഡ് കമ്പനികളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം
*കിഫ്ബിയുടെ പ്രവർത്തനം ഭരണഘടനാനുസൃതമായി പുനസംഘടിപ്പിക്കും.
*സിൽവർ ലൈൻ പദ്ധതിക്ക് പകരം മൂന്നാം റെയിൽവേ ലൈൻ
*കൊച്ചി മെട്രോ അരൂരിലേക്കും പശ്ചിമകൊച്ചിയിലേക്കും നീട്ടും
*ആയുർവേദസർവ്വകലാശാല സ്ഥാപിക്കും
*ആർട്ട് അതോറിറ്റി ഒാഫ് കേരള സ്ഥാപിക്കും.
*വിശ്വകർമ്മ ജയന്തി തൊഴിൽദിനമാക്കും.
* തുവ്വൂർ കിണർ ചരിത്രസ്മാരകമാക്കും.
*ക്ഷേത്രഭരണം വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കാൻ നിയമമുണ്ടാക്കും
*ആചാരസംരക്ഷണത്തിന് സമഗ്രനിയമം
*ശബരിമല ദേവസ്വം ഭരണസംവിധാനം തന്ത്രിയെയും ആചാരപരമായ പ്രതിനിധികളേയും ഉൾപ്പെടുത്തി പരിഷ്ക്കരിക്കും.
*തലസ്ഥാന നഗരവികസനത്തിന് പ്രത്യേക പദ്ധതി
*സംസ്ഥാനത്തെ വ്യവസായ നിക്ഷേപസൗഹൃദമാക്കും
*പരമ്പരാഗത വ്യവസായ നയം നടപ്പാക്കും.
*സാമൂഹ്യക്ഷേമപെൻഷൻ 3500രൂപയാക്കും,വിതരണത്തിന് ഡയറക്ട് ട്രാൻസ്ഫർ സംവിധാനം.
*എൻഡോസാൾഫാൻ ദുരിതബാധിതരുടെ മുഴുവൻ ചികിത്സയും സർക്കാർ ഏറ്റെടുക്കും.
*പഞ്ചായത്തുകൾ തോറും പകൽവീടുകൾ
*വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് നീതി ഉറപ്പാക്കും.
*തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് തുല്യപങ്കാളിത്തം
*ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിന് പുതിയ നിയമം
*പ്രവാസികൾക്ക് ക്ഷേമബോർഡ്
*രണ്ടാംഭൂപരിഷ്ക്കരണം നടപ്പാക്കും
*വനവാസികൾക്ക്അവരുടെ ഭൂമി തിരികെ.
*ഭൂമിയുടെ രജിസ്ട്രേഷൻഫീസ് കുറയ്ക്കും
*അഞ്ചേക്കറിലധികം ഭൂമിയുള്ളവർ സ്വാഭാവിക വനം പത്തുസെന്റിലെങ്കിലുമുണ്ടാക്കണമെന്ന് നിയമം കൊണ്ടുവരും.
*നഗരമാലിന്യസംസ്ക്കരണത്തിന് ആധുനികസംവിധാനം,സ്വച്ഛകേരള പദ്ധതി നടപ്പാക്കും.
*ശുദ്ധജല ലഭ്യത അവകാശമാക്കും.
*വൈദ്യുതിസ്വയം പര്യാപ്തത.
*200 യൂണിറ്റ് വരെ സൗജന്യവൈദ്യുതി
*പട്ടിണി നിർമ്മാർജ്ജനം, എല്ലാവർക്കും തൊഴിൽ,സാമൂഹ്യനീതി ഉറപ്പാക്കും.
*കളിയിക്കാവിള മുതൽ മഞ്ചേശ്വരം വരെ ആറുവരി പ്പാത.
*ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങൾ
*ആർക്കും പട്ടിണിയില്ലെന്ന് ഉറപ്പാക്കുന്ന അന്നപൂർണ്ണപദ്ധതി