1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ ഉൾപ്പെട്ട 104 കരയോഗങ്ങളിലെ നിർദ്ധനരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായുള്ള വിദ്യാഭ്യാസ ധനസഹായ വിതരണ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ സ്വാഗതവും എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ.ജയമോഹൻ നന്ദിയും പറഞ്ഞു.ഡി.വേണുഗോപാൽ,യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ.മാധവൻ പിള്ള,എസ്.രമേഷ്‌ കുമാർ,എ.വി.സുഭിലാൽ,ജി.പ്രവീൺ കുമാർ,കെ.മധു കുമാർ,എം.എസ്.പ്രേംജിത്ത്, എസ്.സുരേഷ് കുമാർ,വനിതാ സമാജം പ്രസിഡന്റ് കുമാരി പ്രേമ ടീച്ചർ എന്നിവർ പങ്കെടുത്തു.