
തിരുവനന്തപുരം: കായംകുളത്തുനിന്ന് ആലപ്പുഴ വഴി എറണാകുളം വരെയുള്ള റെയിൽപാതയിൽ അമ്പലപ്പുഴ വരെ പാതയിരട്ടിപ്പും വൈദ്യുതീകരണവും പൂർത്തിയായി. ബുധനാഴ്ച കമ്മിഷൻ ചെയ്തു. ഇതോടെ 102കിലോമീറ്റർ പാതയിൽ 32കിലോമീറ്റർ വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി. വൈകിട്ട് 6.55ന് കൊച്ചുവേളി - മൈസൂർ പ്രതിദിന സ്പെഷ്യൽ ട്രെയിൻ പുതിയ പാതയിലൂടെ സഞ്ചരിച്ചു.
കായംകുളം -ആലപ്പുഴ - എറണാകുളം പാതയിരട്ടിപ്പിന് ഇരുപത് വർഷത്തെ പഴക്കമുണ്ട്. കായംകുളത്തുനിന്ന് ഹരിപ്പാട് വരെ 14കിലോമീറ്റർ 2012ൽ പൂർത്തിയായി. ഹരിപ്പാടുനിന്ന് അമ്പലപ്പുഴവരെ 18.3കിലോമീറ്ററാണ് ഇപ്പോൾ പൂർത്തിയായത്. അമ്പലപ്പുഴ നിന്ന് ആലപ്പുഴ വരെ 12കിലോമീറ്റർ നിർമ്മാണമാണ് അടുത്ത ഘട്ടം. ആകെ 102കിലോമീറ്ററുണ്ട്. 20എക്സ്‌പ്രസുകളും ആറ് പാസഞ്ചറുകളുമാണ് ഇതിലൂടെ സർവീസ് നടത്തുന്നത്.