
സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ. (ഫുൾ ടൈം) കോഴ്സ് പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു. അവസാന തീയതി ജൂലായ് 31 രാത്രി 10 മണി. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.
പരീക്ഷാത്തീയതി
മാർച്ച് 31 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മാർച്ച് 2021 റഗുലർ/സപ്ലിമെന്ററി/ മേഴ്സിചാൻസ് പരീക്ഷകൾ ഏപ്രിൽ 15 മുതൽ ആരംഭിക്കും. പ്രോജക്ട്/ഡിസർട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ് (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം.
സി.എ.സി.ഇ.ഇ സീറ്റൊഴിവ്
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്സ് കാലാവധി: 6 മാസം, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ കാര്യവട്ടം കാമ്പസിൽ നടത്തും. കോഴ്സ്ഫീസ്: 7000 രൂപ (പരീക്ഷാഫീസ് ഉൾപ്പെടെ), അപേക്ഷാഫീസ്: 100 രൂപ., അവസാന തീയതി: മാർച്ച് 31. ഉയർന്ന പ്രായപരിധി ഇല്ല. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം പി.എം.ജി. ജംഗ്ഷനിലുളള സ്റ്റുഡന്റ്സ് സെന്റർ കാമ്പസിലെ സി.എ.സി.ഇ.ഇ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 - 2302523.
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന പി.ജി സർട്ടിഫിക്കറ്റ് ഇൻ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ കോഴ്സിന് ഏപ്രിൽ 9 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം, കോഴ്സ് ദൈർഘ്യം: 6 മാസം, ഫീസ്: 9,000 രൂപ. (എൽ എൽ.ബി. ബിരുദധാരികൾക്ക് ഫീസ്: 8500 രൂപ), അപേക്ഷാഫീസ്: 100 രൂപ. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും പി.എം.ജി. ജംഗ്ഷനിലെ സി.എ.സി.ഇ.ഇ. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523.
കേരളസർവകലാശാലയുടെ സെന്റർ ഫോർ അഡൾട്ട് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ യൂണിറ്റിന്റെ കീഴിൽ തിരുവനന്തപുരം കല്ലറ പാങ്ങോട് മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നടത്തുന്ന പി.എസ്.സി. അംഗീകൃത ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന് സീറ്റൊഴിവുണ്ട്. ആറു മാസത്തെ കോഴ്സിന് പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9048538210.