ihrd

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ സംസ്ഥാനത്തെ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം കലൂർ (04842347132), കപ്രശേരി (04842604116), മലപ്പുറം വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തൽമണ്ണ (04933225086), കോട്ടയം പുതുപ്പള്ളി (04812351485), ഇടുക്കി പീരുമേട് (04869233982), മുട്ടം, തൊടുപുഴ (04862255755), പത്തനംതിട്ട മല്ലപ്പള്ളി (04692680574) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലേക്കാണ് പ്രവേശനം.

അപേക്ഷകർക്ക് 2021 ജൂൺ ഒന്നിന് 16 വയസ് തികഞ്ഞിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ihrd.kerala.gov.in/thss ൽ അപേക്ഷകൾ ഓൺലൈനായി നൽകാം. രജിസ്‌ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ താൽപര്യമുള്ള സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. ഏപ്രിൽ ഒൻപതിന് വൈകിട്ട് നാല് വരെയാണ് അപേക്ഷിക്കാനാവുക. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

സി.​ഒ​​.​ഇ​ ​ട്രേ​​​ഡ് ​ടെ​​​സ്റ്റി​​​ന് ​അ​പേ​​​ക്ഷ​ ​ക്ഷ​​​ണി​​​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ 2021​ ​ഏ​​​പ്രി​​​ലി​ൽ​ ​ആ​​​രം​​​ഭി​​​ക്കു​​​ന്ന​ ​സി.​ഒ.​ഇ​ ​ട്രേ​​​ഡ് ​ടെ​​​സ്റ്റി​​​ന് ​അ​പേ​​​ക്ഷ​ ​ക്ഷ​​​ണി​ച്ചു.​ ​വി​​​ജ്ഞാ​പ​​​നം​ ​സം​​​ബ​​​ന്ധി​​​ച്ച​ ​കൂ​​​ടു​​​ത​ൽ​ ​വി​​​വ​​​ര​​​ങ്ങ​ളും​ ​അ​​​പേ​​​ക്ഷാ​ ​ഫോ​​​റ​വും​ ​ബ​​​ന്ധ​​​പ്പെ​​​ട്ട​ ​ഗ​​​വ.​ഐ.​​​ടി​​.​ഐ​​​ക​​​ളി​​​ലും​ ​w​w​w.​d​e​t.​k​e​r​a​l​a.​g​o​v.​i​n​ ​ലും​ ​ല​​​ഭി​ക്കും.