
തിരുവനന്തപുരം: കേരള വിഷന്റെ ലാൻഡ് ഫോൺ സർവീസ് 'കേരള വിഷൻ വോയ്സ്' ആരംഭിച്ചു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ സി.വി. വിനോദിനെ ഫോണിൽ വിളിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
കേരളവിഷന്റെ പരിഷ്കരിച്ച വെബ്സൈറ്റ് നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് അദ്ധ്യക്ഷനായി. കെ.ബി.പി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോവിന്ദൻ സർവീസിനെപ്പറ്റി വിശദീകരിച്ചു. കെ.സി.സി.എൽ ഡയറക്ടർ വിജയകൃഷ്ണൻ, ബിസിനസ് ഹെഡ് പദ്മകുമാർ.എൻ, മധു മയ്യനാട്ട്, സി.ഒ.എ ട്രഷറർ പി.എസ് സിബി എന്നിവർ സംസാരിച്ചു. കെ.സി.സി.എൽ എം.ഡി സുരേഷ് കുമാർ പി.പി സ്വാഗതവും ഡയറക്ടർ ജ്യോതികുമാർ വി.എസ്. നന്ദിയും പറഞ്ഞു.
കേരള വിഷൻ വോയ്സ് എന്ന സ്മാർട്ട് ടെലിഫോൺ സർവീസ് സംസ്ഥാനത്ത് ആദ്യമാണ്. നിലവിൽ ഫിക്സഡ് ഫോൺ സർവീസ് മാത്രമാണ് നൽകുക. പരിമിതമായതോതിൽ മൊബൈൽ ഫോണിന്റെ ഫീച്ചറുകളുള്ള സേവനം മൊബൈലിന് വീടിനുള്ളിലെ റേഞ്ച് ഇല്ലായ്മയ്ക്ക് പരിഹാരമാകും.