qq

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1989 പേർക്ക് കൊവിഡ് പൊസിറ്റീവും 12 മരണങ്ങളും സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 11 പേരിൽ ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തി. 3.9 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1746 പേർക്ക് സമ്പർക്ക രോഗബാധ. 153 പേരുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1865 പേരുടെ ഫലം നെഗറ്റീവായി. 24,380 പേരാണ് ചികിത്സയിലുള്ളത്. 1,27,105 പേരാണ് നിരീക്ഷണത്തിലുള്ളത്.