gov

തിരുവനന്തപുരം: മുൻ എം.പി എം.ബി. രാജേഷിന്റെ ഭാര്യ നിനി​ത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടി വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി. അസിസ്റ്റന്റ് പ്രൊഫസറായി​ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് സ്കോർ പോയിന്റ് കൂട്ടുകയും ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ മറികടന്ന് നിനി​തയെ നിയമിക്കുകയും ചെയ്ത നടപടി അന്വേഷിക്കണമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.

നിയമനത്തിന് വി.സി ഉത്തരവാദിയാണെന്ന ആരോപണമുള്ളതുകൊണ്ട് അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി ആവശ്യമാണെന്ന വിജിലൻസ് പ്രോസിക്യൂഷൻ ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് കത്ത് നൽകിയത്.