
മലയിൻകീഴ് : പേയാട് ചെറുപാറ ക്ഷേത്രത്തിനു സമീപം ഷാജി ഭവനിൽ ജോൺസന്റെ(60) മൃതദേഹം കരമന ആറ്റിൽ കണ്ടെത്തി.കെട്ടിട നിർമ്മാണ തൊഴിലാളിയായ ജോൺസനെ ഇക്കഴിഞ്ഞ ബുധനാഴ്ച മുതൽ കാണ്മാനില്ലായിരുന്നു.വീടിന് സമീപത്തെ കരമന ആറിൽ
ഇന്നലെ രാവിലെ കുലശേഖരം ഭാഗത്താണ് മൃതദേഹം കണ്ടത്.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: പ്രസന്ന.മക്കൾ :ഷാജി,സന്ധ്യ.മരുമക്കൾ : സുനിത,ജെ.ഷാജികുമാർ.