ചെന്നൈ: നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്നാട് കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറിയായി ഷക്കീലയെ നിയമിച്ചു. 110 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഷക്കീല, നിലവിൽ സിനിമാത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കയാണ്.