
മമ്മൂട്ടി ആരാധകനായി തമിഴ് നടൻ സൂരി എത്തുന്നു. തമിഴ് ബിഗ് ബോസ് ഫെയിം യുഗേൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലനിലാണ് താരം മമ്മൂട്ടി ആരാധകനായി എത്തുന്നത്. മമ്മുക്ക ദിനേശൻ എന്നാണ് സൂരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചു. പൊള്ളാച്ചിയാണ് കഥാപശ്ചാത്തലം. പാലക്കാട്ടുകാരനായാണ് സൂരി ചിത്രത്തിൽ വേഷമിടുന്നത്. പ്രഭു, തമ്പിരാജ, ഹരീഷ് പേരടി, ടി.എം. കാർത്തിക് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദർ സംഗീതം. ശരത് എഡിറ്റിംഗും ഗോപി ജഗദീശ്വരം ഛായാഗ്രഹണവും നിർവഹിക്കുന്നു.