made-in-karavan

സിനിമാ കഫെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ജു ബാദുഷ നിർമ്മിച്ച് നവാഗതനായ ജോമി കുര്യക്കോസ് സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇൻ ക്യാരവാൻ' എന്ന സിനിമയുടെ ചിത്രീകരണം മാർച്ച് 28ന് ദുബായിൽ ആരംഭിച്ചു. അന്നു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂർണമായും ഗൾഫ് പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമയാണ്. ചിത്രത്തിൽ മലയാളിത്തിലെ താരങ്ങൾക്ക് പുറമേ അന്താരാഷ്ട്ര താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പി.ആർ.ഒ: പി.ശിവപ്രസാദ്‌.