
കടയ്ക്കാവൂർ: വക്കം മാടൻനടയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മംഗ്ളാവിൽ വീട്ടിൽ സുകു- ഷീജ ദമ്പതികളുടെ മകൻ നിതിൻ സുകു (21, കണ്ണൻ) മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11മണിയോടെ കടയ്ക്കാവൂർ ബി.എസ്.എൻ.എൽ ഓഫീസിന് സമീപമായിരുന്നു അപകടം.
നിലയ്ക്കാമുക്ക് ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് വരികയായിരുന്ന നിതിന്റെ ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിൽ വീണ നിതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ പൊലീസ് കേസെടുത്തു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ജിതിൻ, ഉണ്ണിക്കുട്ടൻ.