1

നെയ്യാറ്റിൻകര: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അമിത ലാഭത്തിൽ വില്പനയ്ക്കായി 25 ലിറ്റർ മദ്യം സൂക്ഷിച്ചിരുന്ന ആളിനെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി.

പെരുമ്പഴുതൂർ തൊഴുക്കൽ പ്ലാവിള കരിയിൽ വീട്ടിൽ രാജീവിനെയാണ് തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 25 ലിറ്റർ മദ്യത്തിന് പുറമെ മദ്യം വിറ്റ് കിട്ടിയ വകയിൽ സൂക്ഷിച്ചിരുന്ന 400 രൂപയും പിടിച്ചെടുത്തു. പ്രതി ഒരു ലിറ്റർ മദ്യത്തിന് 200 രൂപ ലാഭത്തിലാണ് കച്ചവടം നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസർമാരായ ഷാജു, മോനി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, വിപിൻസാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത, ഡ്രൈവർ സുരേഷ് കുമാർ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.