inauguration-

ചിറയിൻകീഴ് :യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം സ്ഥാനാർത്ഥി ബി.എസ്.അനൂപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നടന്ന കുടുംബസംഗമം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.അഴൂർ പഞ്ചായത്ത് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.കെ.എസ് അജിത് കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ബിജു ശ്രീധർ, സി.എച്ച് സജീവ്, ഡി.സി.സി മെമ്പർ വി.കെ ശശിധരൻ, പനയത്തറ ലൈല,കെ.ഓമന,നസിയ സുധീർ, മാടൻവിള നൗഷാദ്,ജി.ചന്ദ്രസേനൻ,ബി.സുശീല എന്നിവർ പങ്കെടുത്തു.