rajanath-nadda

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ. ഇന്ന് രാത്രി തിരുവനന്തപുരത്തെത്തുന്ന രാജ്നാഥ് സിംഗ് നാളെ രാവിലെ 9 ന് വർക്കലയിൽ ഹെലിക്കോപട്ർ മാ‌ർഗമെത്തി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മിന് വേണ്ടി റോഡ് ഷോ നടത്തും. തുടർന്ന് ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12. 25 ന് പുതുപ്പള്ളി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി എൻ.ഹരിക്കവേണ്ടി പാമ്പാടി ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 3.20 ന് തൃശൂർ ഇരിഞ്ഞാലക്കുടയിലെ ബി.ജെ.പി സ്ഥാനാർത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാർത്ഥം അയ്യങ്കാവ് ഗ്രൗണ്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബി.ജെ.പി സ്ഥാനാർത്ഥി പത്മജ എസ്. മേനോന്റെ റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഡൽഹിക്ക് മടങ്ങും.

ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ഇന്ന് രാവിലെ ധർമ്മടത്ത് എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ. പദ്മനാഭനു വേണ്ടി നാലാംപീടികയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. 12.35 ന് നാട്ടികയിൽ എൻ.ഡി.എ സ്ഥാനാർത്ഥി എ.കെ. ലോചനന്റെ റോഡ്‌ഷോയിൽ പങ്കെടുക്കും. വൈകിട്ട് 3 ന് തൊടുപുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്യാംരാജിന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം തൊടുപുഴ മുനിസിപ്പൽ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തശേഷം തിരുവനന്തപുരത്തെത്തും. വൈകിട്ട് 5 ന് നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ കൈമനത്തു നടക്കുന്ന റോഡ് ഷോയിലും 6.20 ന് വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.വി.രാജേഷിന്റെ അമ്പലമുക്കിലെ റോഡ് ഷോയിലും പങ്കെടുത്ത ശേഷം മടങ്ങും.