
കിളിമാനൂർ :കെ.എസ്.ടി.എ സംസ്ഥാന ഭാരവാഹികളടക്കം അദ്ധ്യാപകർക്ക് കിളിമാനൂർ ഉപജില്ലാ കമ്മിറ്റി യാത്രഅയപ്പ് നൽകി.കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ നടന്ന യാത്രഅയപ്പ് സമ്മേളനം കേരള സംസ്ഥാന ധാതു വികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ഉപജില്ലാ വൈസ് പ്രസിഡന്റ് കെ.നവാസ് അദ്ധ്യക്ഷത വഹിച്ചു.എസ്.ടി.എ മുൻ ജനറൽ സെക്രട്ടറി എം.ഷാജഹാൻ,ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജവാദ്,എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.വി.വേണുഗോപാൽ,വി.ആർ.സാബു,എം.എസ്. ശശികല,ആർ.കെ.ദിലീപ് കുമാർ,സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ജി.അജയൻ,എസ്.സുരേഷ് കുമാർ,വി.ഡി.രാജീവ് എന്നിവർ പങ്കെടുത്തു.