
സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് അമല പോൾ. തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അമലയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് അമലാ പോൾ. 2009ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം നീലത്താമര യിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ അമല പോളിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ അമല ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ അമല പങ്കുവച്ച പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചിത്രത്തിൽ ബേബി പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ അതീവ സുന്ദരിയായി അമലയെ കാണാം. ലഹങ്ക യോടുള്ള നടിയുടെ ഇഷ്ടവും ആരാധകരോട് പങ്കുവയ്ക്കുന്നുണ്ട്.

ഒരു എൻഗേജ്മെന്റ് പരിപാടിയിലാണ് നടി ലഹങ്കയിൽ പ്രത്യക്ഷപ്പെട്ടത്. മോഡൽ രംഗത്ത് തിളങ്ങിനിന്നിരുന്ന അമല സംവിധായകൻ ലാൽജോസിന്റെ നീലത്താമരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമായി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ നടിക്ക് കഴിഞ്ഞു. മൈന, ദൈവത്തിരുമകൾ, വേട്ടൈ, റൺ ബേബി റൺ, തലൈവ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി, അച്ചായൻസ്, രാക്ഷസൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.