1

നെയ്യാറ്റിൻകര: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ട് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. നാടുചുറ്റി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്ഥാനാർത്ഥികൾക്ക് ഗംഭീര വരവേല്പാണ് നെയ്യാറ്റിൻകരയിൽ ലഭിക്കുന്നത്.എൽ.ഡി.എഫ്, യു.ഡി.എഫ്,എൻ.ഡി.എ സ്ഥാനാർത്ഥികളാണ് ഇന്നലെയും വോട്ടർമാർക്കിടയിൽ ആവേശം വിതറി പ്രചാരണരംഗത്ത് സജീവമായത്. പകൽ നേരങ്ങളിൽ ആരംഭിച്ച പ്രചാരണ പരിപാടികൾ വൈകിട്ടോടെയാണ് അവസാനിച്ചത്.

 വാഹനപ്രചാരണവുമായി കെ. ആൻസലൻ

നെയ്യാറ്റിൻകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ആൻസലൻ ചെങ്കവിള ഉച്ചക്കട മേഖലകളിൽ വാഹനപ്രചാരണം നടത്തി. വാഹന പ്രചരണ ജാഥ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. പ്ലാമൂട്ടുക്കട, മണ്ണാംവിള, കുരിശടിജംഗ്ഷൻ, വെട്ടുവിള, ഞാറക്കാല, പട്ടയ്ക്കാട്, വടൂവൂർക്കോണം, ചൂരക്കുടി, ചൂരക്കുടിലക്ഷംവീട് കോളനി, കുഴിഞ്ഞാംവിള,പുല്ലുവിള ലക്ഷംവീട് കോളനി, അയിര ഹൈസ്കൂൾ, ചെങ്കവിള, വെളിയംകോട്ട്കോണം, ഇടക്കണ്ടം, പനങ്കാല,ഒറ്റപ്ലാവിള, മാറാടി, മുക്കറാംവിള, നെമ്മനാംവിള, കാന്തള്ളൂർ ജനതാവായനശാല, ചീനിവിള, കാരോട് പൊറ്റ, കാരോട് ലക്ഷംവീട് കോളനി, ആറ്റുപുറം, തുൻപകൻകോളനി, വെട്ടുകാട്, കുട്ടൻതുറന്നവിള, കണവൻകോണം, ആലുവിള, നെല്ലിക്കോണം, വിരാലി, ഉച്ചക്കട, മുള്ളുവിള, ചിത്തക്കോട്, പഴവഞ്ചാല, തെക്കേപഴവഞ്ചാല, കുന്നുവിള, പറയംവിള, ചാന്തുരുത്തി, പൊലീസ് സ്റ്റേഷൻനട, ക്ഷേത്രനട, ബേക്കറി ജംഗ്ഷൻ, തത്തപിള്ള, പത്തുഗ്രാം, ഫിഷർമെൻകോളനി, മുല്ലശ്ശേരി, കുരിശടി, ബീച്ച്, ഉച്ചക്കട എന്നിവിടങ്ങളിലാണ് പ്രചാരണം നടത്തിയത്.

നാടുചുറ്റി, പ്രചാരണം നടത്തി സെൽവരാജ്

യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. സെൽവരാജിന്റെ പ്രചാരണപരിപാടി ഇന്നലെ രാവിലെ നെല്ലിവിള കുരിശടി മുക്കിൽ കെ.പി.സി.സി. നിർവാഹകസമിതി അംഗം സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുഴിവിള, ഇരുവൈക്കോണം,പോങ്ങിൽ, മുള്ളുവിള, ലക്ഷംവീട് കോളനി, തോട്ടം, നുള്ളിയോട്, കാലുംമുഖം, പാഞ്ചിക്കാട്, മാവിളക്കാട്, ബ്യൂറോജംഗ്ഷൻ, മണ്ണക്കല്ല്,തിരുപുറം,അരുമാനൂർക്കട, പരണിയം,ആലനട, എട്ടുക്കുറ്റി, മാങ്കൂട്ടം, പ്ലാന്തോട്ടം, പുലവങ്ങൽലക്ഷംവീട്, പുറുത്തിവിള, മനവേലി, പുത്തൻകട സ്കൂൾ, പന്നിക്കുഴിക്കാല, ഐ.എച്ച്.ഡി.പി. ജംഗ്ഷൻ, ഗ്രാമക്കോണം എന്നിവിടങ്ങളിൽ സഞ്ചരിച്ച് പഴയകടയിൽ സമാപിച്ചു.

 ശ്രീരാമകൃഷ്ണസ്വാമിയെ വണങ്ങി ചെങ്കൽ രാജശേഖരൻ

എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻ കണ്ണറവിള ശ്രീരാമകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി. ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുത്ത ഭക്തരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനപ്രചാരണം കിളിയോട് നിന്ന് തുടങ്ങി. വിഷ്ണുപുരം, ചെങ്കല്ലൂർ, ഇളവനിക്കര ,മാമ്പഴക്കര, മുള്ളറവിള, ഭഗവതിപുരം, മുടിപ്പുരനട, പ്ലാവിള, ചെമ്പരത്തിവിള, തൊഴുക്കൽ, കാളിയൂട്ട് ക്ഷേത്രം, വഴുതൂർ, തൊഴുക്കൽ ജംഗ്ഷൻ, ആലംപൊറ്റ, വടകോട്,തേരന്നൂർ, പുന്നയ്ക്കാട്, പൂക്കൈത, വേട്ടമംഗലം,പൂവൻവിള, കോട്ടൂർ,പെരുമ്പഴുതൂർ ജംഗ്ഷൻ എന്നിവിടങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു.