jimbooty

ദക്ഷിണാഫ്രിക്കയിലെ ജിബൂട്ടിയിൽ ചിത്രീകരിച്ച മലയാള ചിത്രമായ ജിബൂട്ടിയുടെ ടീസർ ജിബൂട്ടി പ്രധാനമന്ത്രിയായ അബ്ദുൾഖാദർ കമിൽ മുഹമ്മദ് പ്രകാശനം ചെയ്തു. ജിബൂട്ടിയിലെ ബവാദി മാളിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു പ്രകാശനം. ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം ബ്ളൂഗിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമ്മിച്ച എസ്.ജെ. സിനു സംവിധാനം ചെയ്ത ജിബൂട്ടിയിൽ, അമിത് ചക്കാലയ്ക്കൽ, തമിഴ് താരം കിഷോർ, ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം, ബേബി ജോർജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഷഗുൻ ജസ്വാളാണ് നായിക.രചന: അഫ്‌സൽ കരുനാഗപ്പള്ളി, ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്, കൈതപ്രത്തിന്റെയും വിനായക് ശശികുമാറിന്റെയും വരികൾക്ക് ദീപക്ക് ദേവ് ഈണമിടുന്നു. സഞ്ജയ് പടിയൂരാണ് പ്രൊഡക്‌ഷൻ കൺട്രോളർ.