hridik

സൂപ്പർഹിറ്റായ തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ ഋത്വിക് റോഷനും സെയ്ഫ് അലിഖാനും മുഖ്യ വേഷങ്ങളിൽ എത്തുന്നു. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച ഗ്യാങ്‌സ്റ്ററുടെ കഥാപാത്രമാണ് ഹിന്ദിയിൽ ഋത്വിക് റോഷന്. മാധവൻ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ സെയ്‌ഫ് അലിഖാൻ എത്തുന്നു. തമിഴ് ചിത്രത്തിന്റെ സംവിധായകരായ പുഷ്‌കർ, ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും.2017ലാണ് വിക്രം വേദ റിലീസ് ചെയ്തത്. മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ ഇരുവരുടെയും പ്രകടനത്തിന് പ്രേക്ഷക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിർ, വരലക്ഷ്‌മി ശരത്‌കുമാർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.