
തിരുവനന്തപുരം: സംസ്ഥാന ഇലക്‌ഷൻ കമ്മിഷൻ ആയി നിയമിതനായ ന്യൂനപക്ഷ പൊതുവിദ്യാഭ്യാസ ഹജ്ജ് വഖഫ് സെക്രട്ടറി ഷാജഹാന് ന്യൂനപക്ഷക്ഷേമ വകുപ്പ് ജീവനക്കാർ യാത്രഅയപ്പു നൽകി. വിവിധ വകുപ്പുകളിലും തസ്തികകളിലും സേവനമനുഷ്ഠിച്ച ഷാജഹാൻ മനുഷ്യപ്പറ്റുള്ള ബ്യൂറോക്രാറ്റായിരുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.എ.ബി.മൊയ്തീൻകുട്ടി അഭിപ്രായപ്പെട്ടു. ജീവനക്കാർ അദ്ദേഹത്തിന് ഉപഹാരം നൽകി.