mar27d

ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്.അംബികയുടെ തിരഞ്ഞെടുത്ത് പ്രചാരണത്തിന്റെ ഭാഗമായി അഡ്വ. ബി.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രചാരണം ഇന്നലെ കരവാരം പഞ്ചായത്തിൽ നടന്നു.മാർച്ച് 23 മുതൽ ആരംഭിച്ച പര്യടനമാണ് നാലാം ദിവസമായ ഇന്നലെ കരവാരം പഞ്ചായത്തിലെ പൂല്ലൂർമുക്ക് മുകളുംപുറം കോളനിൽ നിന്നാരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ അഭിമാന വിജയം നേടിയ പ്രസീതയെ ആദരിച്ചു കൊണ്ടായിരുന്നു തുടക്കം.
സി.പി.എം നേതാക്കളായ എസ്. മധുസൂദന കുറുപ്പ്, എസ്.എം റഫീക്ക്, ഡി.വൈ.എഫ്.ഐ നേതാവ് രജിത്ത്, സിദ്ധനർ സഭാ നേതാവ് വഞ്ചിയൂർ ശ്രീകുമാർ ,കരവാരം ശശികുമാർ , കെ.രാജേന്ദ്രൻ, രതീഷ്, മഞ്ജുനാഥ്, എന്നിവർ പ്രചാരണത്തിൽ പങ്കെടുത്തു.