
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം ധനകാര്യ കമ്മിഷൻ വിഹിതം ഒഴികെ 90 ശതമാനം വികസന ഫണ്ട് ചെലവഴിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും നടപ്പിലാക്കാൻ പറ്രാത്ത സ്പിൽ ഓവർ പദ്ധതികൾക്കുള്ള കാരിഓവർ തുക അനുവദിക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയ്ക്ക് യഥാക്രമം 25,30,35 ശതമാനമാണ് പരിധി. ഇതിന്റെ ഒന്നാം ഘട്ടമായി 264 കോടി രൂപ സർക്കാർ അനുവദിച്ചു.