
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ എട്ടിന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയെഴുതുന്നത് 4,46,471 വിദ്യാർത്ഥികൾ. ഇതിൽ 2,26,325 ആൺകുട്ടികളും 2,20,146 പെൺകുട്ടികളുമാണ്. 2004 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഓപ്പൺ സ്‌കൂളിന് (സ്‌കോൾ കേരള) കീഴിൽ 49,354 പേരാണ് പരീക്ഷയെഴുതുക. ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് മലപ്പുറത്താണ് - 76,967 പേർ. വയനാട്ടിലാണ് ഏറ്റവും കുറവ് -11,186 പേർ. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലായി 470 പേരും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 1257 പേരും മാഹിയിൽ ആറിടത്തായി 683 പേരും പരീക്ഷയെഴുതും.
പ്ലസ് ടു പരീക്ഷയെഴുതുന്നവരുടെ എണ്ണം ജില്ല തിരിച്ച്- തിരുവനന്തപുരം- 37,268, കൊല്ലം-30,933, പത്തനംതിട്ട-12,912, ആലപ്പുഴ- 25,748, കോട്ടയം - 22,874, ഇടുക്കി -11,856, എറണാകുളം- 35,797, തൃശൂർ- 38,812, പാലക്കാട് - 40,298, കോഴിക്കോട് - 46,484, കണ്ണൂർ- 33,549, കാസർകോട് -16359.