d

തിരുവനന്തപുരം:യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് ഓശാന പെരുന്നാൾ ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ തുടക്കമായ ഓശാന ഞായർ ദിനത്തിൽ ജില്ലയിലെ പള്ളികളിൽ പ്രത്യേക തിരുകർമങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ദിവ്യബലിയും നടക്കും. കൊവിഡ് നിർദേശങ്ങൾ പാലിച്ചാകും ചടങ്ങുകൾ. പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ഇന്ന് പുലർച്ചെ 5.45 ന് ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 7ന് കുരത്തോല വെഞ്ചെരിപ്പും പ്രദക്ഷിണവും. 10.30 നും വൈകിട്ട് അഞ്ചിനും ദിവ്യബലി. ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. രാവിലെ 6.30 ന് കുരുത്തോല വാഴ്‌വ്, പ്രദക്ഷിണം, വി.കുർബാന, വൈകിട്ട് 6 ന് വാദെ ദൽ മീനോ, സന്ധ്യാ പ്രാർത്ഥന.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുക്കർമങ്ങൾ വികാരി ഫാ.ജോർജ് ഗോമസിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 6 ന് ആരംഭിക്കും. തുടർന്ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി. രാവിലെ 10.30 നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാന. തുടർന്ന് കുരിശിന്റെ വഴിയും ഉണ്ടാകും.

പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ ചടങ്ങുകൾ പുലർച്ചെ 5.45 ന് ആരംഭിക്കും. ബിഷപ്പ് മാർ.തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുകർമങ്ങൾ രാവിലെ 7.15 മുതൽ നടത്തും. രാവിലെ 9 നും 11 നും വൈകിട്ട് 5 നും കുർബാന.

പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ ഓശാന തിരുക്കർമങ്ങൾ രാവിലെ ആറിനുള്ള പ്രഭാത നമസ്‌കാരത്തോടെ ആരംഭിക്കും. തുടർന്ന് 7 ന് വിശുദ്ധ കുർബാന. വൈകിട്ട് 6ന് സന്ധ്യാ നമസ്‌കാരവും ധ്യാനപ്രസംഗവും.

പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ രാവിലെ 6.30ന് പ്രഭാത നമസ്‌‌കാരവും കുരുത്തോല വാഴ്‌വ് ശുശ്രൂഷയും. വൈകിട്ട് 5 ന് കുർബാന. പാളയം എം.എം പള്ളിയിൽ രാവിലെ 8.30ന് കുരുത്തോല പ്രദക്ഷിണം നടക്കും.

പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ രാവിലെ 6.15ന് പ്രഭാത നമസ്‌കാരം, 7ന് കുർബാന, 8.30 ന് ഓശാന ഞായർ ശുശ്രൂഷകൾ, വൈകിട്ട് 6 ന് സന്ധ്യാ നമസ്‌കാരം, 7ന് ധ്യാന പ്രസംഗം. വട്ടിയൂർക്കാവ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 7ന് കുർബാന, 8ന് കുരുത്തോല വാഴ്‌വ് ശുശ്രൂഷ. ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 6.30ന് പ്രഭാത നമസ്‌കാരം തുടർന്ന് ഓശാന ശുശ്രൂഷകൾ. വൈകിട്ട് 6 ന് സന്ധ്യാ നമസ്‌കാരം.

പാറ്റൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ രാവിലെ 7.30ന് കുർബാന. തിരുമല തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കർമങ്ങൾ രാവിലെ 6.30 ന് ആരംഭിക്കും. രാവിലെ 9 നും വൈകിട്ട് 5 നും കുർബാനകൾക്ക് വികാരി റവ.ഡോ. സോണി മുണ്ടുനടയ്ക്കൽ മുഖ്യകാർമികനാകും. തമലം തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ രാവിലെ 6.30ന് ശുശ്രൂഷകൾ ആരംഭിക്കും. പേരൂർക്കട ലൂർദ് ഹിൽ ദേവാലയത്തിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാ.ജോൺ വടക്കേക്കളം മുഖ്യകാർമികനായിരിക്കും.