
വക്കം :ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബികയ്ക്ക് വക്കം പഞ്ചായത്തിൽ കയർ തൊഴിലാളികൾ സ്വീകരണം നൽകി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.പി.ജി.മധുരരാജ് അദ്ധ്യക്ഷത വഹിച്ചു.ജനതാദൾ നേതാവ് അഡ്വ.ഫിറോസ് ലാൽ, സി.പി.ഐ നേതാവ് മോഹൻദാസ്, എ.ആർ.അനിൽദത്ത്, എൽ.ജെ.ഡി നേതാവ് എസ്.പ്രകാശ്, എസ്.വേണുജി,അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഡി.അജയകുമാർ ,എസ്.നോവൽരാജ്, ജിനേഷ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. പ്രശസ്ത കലാകാരന്മാരായ വക്കം സജീവ്,വക്കം സുധി എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഏറൽ ജംഗ്ഷൻ, ഇറങ്ങുകടവ് ,പേയന്റ തൊടി, മൗലവി ജംഗ്ഷൻ, കുരങ്ങൻ തോട്ടം, പരവൻ വിളാകം, എസ്.എൻ.ജംഗ്ഷൻ, ഡാങ്കെ മുക്ക്, വിളയിൽ വിളാകം, തോപ്പിൽ ലക്ഷംവീട് ജംഗ്ഷൻ, പോലീസ് മുക്ക്, കമ്പോളം മുക്ക്, മൂന്നാലുംമൂട്, വടക്കുംഭാഗം, കുഞ്ചാൻ വിളാകം, മുളളുവിള, കോടംപള്ളി, ചാമ്പാൻ വിള, ചുടുകട്ട ഫാക്ടറി, മണനാക്ക് കടവ്, മണനാക്ക് ജംഗ്ഷൻ, പാട്ടിക്കവിള, ആണ്ടിമാടൻവിള, ആങ്ങാവിള, കുന്നുവിള, വെളിവിളാകം, പുളിമൂട് ലക്ഷം വീട്, തുടങ്ങിയയിടങ്ങളിലെ സ്വീകരണ പരിപാടിക്ക് ശേഷം വക്കംമാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ നസീമടീച്ചർ, എ.സുശീല,ജെ.സലിം,വി.വീരബാഹു, എ.ആർ.റസൽ, ബി.നൗഷാദ്, ആർ.സോമനാഥൻ , കെ.അനിരുദ്ധൻ,ഡി.രഘുവരൻ, കെ.പ്രഭകുമാർ, കെ.രാജേന്ദ്രൻ, എസ്.പ്രകാശ്, എസ്.അനിൽകുമാർ, എം.വിജയകുമാർ, ബൂത്ത് കമ്മിറ്റി സെക്രട്ടറിമാരായ എച്ച്.ശ്രീജിത്ത്, അശോകൻ, ന്യൂട്ടൺ അക്ബർ ,എ അക്ബർഷ, ഷാജു റ്റി, ജ്യോതിസാർ,ബി.പ്രശോഭന, എ.ഷാജഹാൻ, എൻ.എസ്.ചന്ദ്രൻ, സുരേഷ് ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗം അജിത സതീശൻ, ഗ്രാമ പഞ്ചായത്തംഗം ജയ, എസ്. സജീവ്, ബി.നിഷാൻ ,മാജിത, രജനി, യക്ഷരാജ്, സതീശൻ, വീണ,എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.