
തിരുവനന്തപുരം:പ്ലസ്ടു യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കായി ഏപ്രിൽ 10 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുപ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ 29 മുതൽ പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കണമെന്ന് പി.എസ് .സി അറിയിച്ചു.
ഡി.ഫാം പരീക്ഷ ഏപ്രിൽ 22 മുതൽ
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 22 മുതൽ നടത്തും. വിശദവിവരങ്ങൾക്ക് www.dme.kerala.gov.in.
ഡി.ഫാം പുനർമൂല്യനിർണയ ഫലം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് 1 (റഗുലർ) പുനർമൂല്യ നിർണയ പരീക്ഷാഫലം www.dme.kerala.gov.inൽ.
എൽ.ബി.എസ് കമ്പ്യൂട്ടർ കോഴ്സ് പരീക്ഷ
തിരുവനന്തപുരം: എൽ.ബി.എസിന്റെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളും, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സോഫ്ട്വെയർ) റഗുലർ/സപ്ലിമെന്ററി പരീക്ഷകളും ഏപ്രിൽ-മേയ് മാസങ്ങളിലായി നടത്തും. വിവരങ്ങൾക്ക് lbscentre.kerala.gov.in.  
സീറ്റ് ഒഴിവ്
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) നടത്തുന്ന ബാച്ചിലർ ഒഫ് ഒക്കുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി), ബാച്ചിലർ ഒഫ് ഓഡിയോളജി ആൻഡ് സ്പീച്ച്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും http://admissions.nish.ac.in/സന്ദർശിക്കുക.
വിദ്യാർത്ഥികൾക്ക് ടെലി കൗൺസിലിംഗ് 29 മുതൽ
തിരുവനന്തപുരം: ഏപ്രിൽ എട്ട് മുതൽ പൊതുപരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ടെലി കൗൺസിലിംഗ് 29 മുതൽ ആരംഭിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് കൗൺസിലിംഗ്. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും 04712320323 എന്ന നമ്പറിലേക്ക് വിളിക്കാം.
എം.ടെക് സിവിൽ എൻജിനിയറിംഗ്
കുസാറ്റിൽ മുഴുവൻ സമയ എം.ടെക് പ്രോഗ്രാം ഇൻ സിവിൽ എൻജിനിയറിംഗ് ദ്വിവത്സര പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനായി 28 മുതൽ ഏപ്രിൽ 21 വരെ (പിഴയോടു കൂടി ഏപ്രിൽ 30 വരെ) https://admissions.cusat.ac.in ൽ രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫീസ്: 1100 രൂപ (ജനറൽ), 500 രൂപ (എസ്.സി./എസ്.ടി). സർവകലാശാലയുടെ മറ്റു കോഴ്സുകൾക്ക് ഈ അദ്ധ്യയന വർഷം ഫീസടച്ചവർ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. അവർക്ക് ഈ പുതിയ കോഴ്സ് എഡിറ്റ് ചെയ്ത് ചേർക്കാനുള്ള സൗകര്യം പ്രൊഫൈലിൽ ലഭ്യമാക്കും. വിശദവിവരം https://admissions.cusat.ac.in ൽ.