indrans

ഇന്ദ്രൻസ് ബോഡി ബിൽഡറുടെ വേഷത്തിൽ എത്തുന്ന ഗില മനുകൃഷ്ണ സംവിധാനം ചെയ്യുന്നു.കൈലാഷ്, റിസാസ്, നിയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവും കൂടിയാണ് മനുകൃഷ്ണ. ശ്രീകാന്ത് ഇൗശ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് ഹമീർ മുഹമ്മദ്. മനുകൃഷ്ണ, ഷിനോ എന്നിവർ ചേർന്നാണ് ഗാനരചന. ചിത്രത്തിലെ ഈറൻ കാറ്റിൻ എന്ന തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. കെ. എസ് ഹരിശങ്കറും ശ്രുതി ശശിധരനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.പീരുമേട്, മണിമല, ദുബായ് എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.ഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തുന്ന നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ഹോം, വേലുക്കാക്ക ഒപ്പ് കാ,ജെസ്റ്റ് എ മിനിറ്റ്സ് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.