d

തിരുവനന്തപുരം:സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടും ഇന്ന് തലസ്ഥാനത്ത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തുന്ന സീതാറാം യെച്ചൂരി കാട്ടാക്കട, വാമനപുരം മണ്ഡലങ്ങളിൽ സംസാരിക്കും.വൈകിട്ട് 3ന് കാട്ടാക്കട മണ്ഡലത്തിലെ പേയാട് ജംഗ്ഷനിലും 5ന് വാമനപുരം മണ്ഡലത്തിൽ വെഞ്ഞാറുമൂട് ജംഗ്ഷനിലുമാണ് സംസാരിക്കുന്നത്. വൃന്ദാകാരാട്ട് രാവിലെ 10ന് പാറശാല മണ്ഡലത്തിലെ ജയമഹേഷ് കല്യാണ മണ്ഡപത്തിലും വൈകിട്ട് 3.30ന് നെടുമങ്ങാട് മണ്ഡലത്തിലെ ചന്തമുക്കിലും 5ന് ചിറയിൻകീഴ് മണ്ഡലത്തിലെ മംഗലപുരം ജംഗ്ഷനിലും 6ന് വർക്കല മണ്ഡലത്തിലെ കല്ലുമുക്ക് തോപ്പിൽ ഓഡിറ്റോറിയത്തിലും സംസാരിക്കും.മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേമം മണ്ഡലത്തിൽ മേലാങ്കോട് വൈകിട്ട് മുന്നിനും വട്ടിയൂർക്കാവ് മണ്ഡലത്തിൽ കോർപ്പറേഷൻ ഷോപ്പിംഗ് കോംപ്ലക്സിൽ നാലരയ്ക്കും അരുവിക്കര മണ്ഡലത്തിലെ വെള്ളനാട്ട് ആറിനും സംസാരിക്കും.