d

തിരുവനന്തപുരം

യു.ഡി.എഫ്. സ്ഥാനാർത്ഥി വി.എസ്.ശിവകുമാറിന്റെ വാഹനപര്യടനത്തിന് ഇന്നലെ തുടക്കമായി.പഴവങ്ങാടിയിൽ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചാക്ക ഐ.ടി.ഐക്ക് സമീപം സമാപിച്ചു.എൽ.ഡി.എഫ്. സ്ഥാനാർത്ഥി ആന്റണി രാജു ശനിയാഴ്ച രാവിലെ ശ്രീവരാഹത്ത് ഗൃഹസന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു.ഉച്ചയ്ക്കുശേഷം കുര്യാത്തി വാർഡിൽ നിന്ന് ആരംഭിച്ച വാഹനപര്യടനം മേലാറന്നൂറിൽ സമാപിച്ചു.എൻ.ഡി.എ. സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ രാവിലെ ശ്രീവരാഹം,പെരുന്താന്നി എന്നിവിടങ്ങളിൽ ഭവനസന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്കുശേഷം വാഹനപര്യടനം ശ്രീവരാഹം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഉപ്പിടാമൂട് പാലത്തിന് സമീപം സമാപിച്ചു.

വട്ടിയൂർക്കാവ്

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് ശാസ്തമംഗലത്തെ വിവിധ സ്ഥലങ്ങളിൽ വോട്ടുതേടി ഗൃഹസന്ദർശനം നടത്തി.വൈകിട്ട് പാങ്ങോട്, പി.ടി.പി., വലിയവിള, കാഞ്ഞിരംപാറ വാർഡുകളിൽ സ്വീകരണം നടന്നു. പാങ്ങോട് നിന്ന് ആരംഭിച്ച പര്യടനം മരുതംകുഴി ജംഗ്ഷനിൽ സമാപിച്ചു.യു.ഡി.എഫ്. സ്ഥാനാർത്ഥി വീണ എസ്.നായർ മണ്ണന്തല, കാച്ചാണി, മുക്കോല, നെട്ടയം, കൊടുങ്ങാനൂർ, വട്ടിയൂർക്കാവ്, മഞ്ചാടിമൂട് എന്നിവിടങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയ്ക്കു സമീപത്ത് നിന്ന് ആരംഭിച്ച വാഹനപര്യടനം കുടപ്പനക്കുന്ന്, നാലാഞ്ചിറ മേഖലകളിലെ സ്വീകരണം ഏറ്റുവാങ്ങി.എൻ.ഡി.എ. സ്ഥാനാർത്ഥി വി.വി.രാജേഷ് ഉച്ചയോടെ ചൂഴമ്പാലയിൽ നിന്നും ആരംഭിച്ച പര്യടനം കുടപ്പനക്കുന്ന് ജംഗ്ക്ഷനിൽ സമാപിച്ചു.

നേമം

യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പര്യടനം ശനിയാഴ്ച രാവിലെ നീറമൺകരയിൽ നിന്ന് തുടങ്ങി. മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.പാപ്പനംകോട് ദിക്കുബലി കളത്തിൽ സമാപിച്ചു. വൈകിട്ട് പാപ്പനംകോട്, എസ്റ്റേറ്റ്, പൂഴിക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിലും പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ അമൃതാനന്ദമയിമഠം ഉൾപ്പെടെ വിവിധ മതസാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിച്ചു.പൂങ്കുളത്ത് വോട്ടർമാരെ നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിച്ചു.പുന്നയ്ക്കാമുകൾ,തമലം,എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രാവിലെ പര്യടനം നടത്തി. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയോടൊപ്പം നേമം മുതൽ കൈമനം വരെയുള്ള റോഡ് ഷോയിൽ പങ്കെടുത്തു.എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.ശിവൻകുട്ടി പൂജപ്പുര കുന്നുവിളയിൽ വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് അഭ്യർത്ഥിച്ചു. പൂജപ്പുര, മുടവൻമുഗൾ മേഖലകളിൽ നടന്ന വാഹനപര്യടനം കൊട്ടാരംമുക്കിൽ സമാപിച്ചു.