
നെയ്യാറ്റൻകര: ഉച്ചഭാഷിണിയിൽ നിന്ന് ഉയരുന്ന ആവേശകരമായ അനൗൺസ്മെന്റ്, സ്ഥാനാർത്ഥികൾക്ക് മുന്നെ ആരവങ്ങളോടെ അണികൾ, വീടുകൾക്ക് മുന്നിലും കവലകളിലും തടിച്ചുകൂടിയ ആൾക്കൂട്ടം ഇത് നെയ്യാറ്റിൻകരയിലെ നിത്യകാഴ്ചയായി മാറുകയാണ്. പെരുവെയിലിലും കോരിച്ചൊരിയുന്ന വേനൽ മഴയിലും ആവേശം ചോരാതെ സ്വീകരണം നൽകാനും ആശംസയറിയിക്കാനും പ്രായഭേദമെന്യേ കുട്ടികളും സ്ത്രീകളും യുവാക്കളും തങ്ങളുടെ സാരഥിക്കായി വരവേൽപ്പൊരുക്കിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ആൻസലന് ചുവന്ന ഷാളുകൾ നൽകി വിപ്ലവ അഭിവാദ്യങ്ങളോടെ വരവേറ്റപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. സെൽവരാജിന് പച്ചക്കറികളും പഴങ്ങളും നൽകി വരവേറ്റു. എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻ നായർക്കാകട്ടെ ആരതിയുഴിഞ്ഞും താമരപ്പൂക്കൾ നൽകിയും സ്വീകരണം നൽകി.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അണികൾ നൽകുന്ന സ്വീകരണവും ജനങ്ങളിൽ നിന്നുള്ള സമീപനവും ഓരോ സ്ഥാനാർത്ഥിക്കും വിജയപ്രതീക്ഷയാണ് നൽകുന്നത്.
ചെംചുമപ്പിൽ സ്ഥാനാർത്ഥിക്കൊരോട്ട്
എൽ.ഡി.എഫ് സാരഥി കെ. ആൻസലൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കോരന്നൂർ, മണികെട്ടിയമാവിള, കിടങ്ങുമുക്ക്, പൂഴിക്കുന്ന്, കൊന്നംകോട്, കീഴമ്മാകം, കാഞ്ഞിരംതോട്ടം, ആവണക്കിൻവിള, ഇലവങ്ങാമൂല, കുന്നുംപുറം, വലിയകുളം, കുരിശടിനട, ചെമ്മണ്ണുവിള, പുളിമൂട്, ചെങ്കൽ, നാരാഴിവെട്ടുവിള, കുന്നുവിള, വ്ലാത്താങ്കര, ബാങ്ക്ജംഗ്ഷൻ, പെരിയവീട്, പാഞ്ചിക്കാട്ട്കടവ്, കാഞ്ഞിരമൂട്ടുകടവ്, എരിക്കലുവിള, കടമ്പക്കൽ, പൊറ്റയിൽ, കുറുണിക്കുളം, കറവാക്കുഴി, പ്ലാവിളമൂല, അലത്തറയ്ക്കൽ, കാരിയോട്, വിലങ്കറത്തലവിള, പൊറ്റയിൽജംഗ്ഷൻ, കാട്ടിലുവിള, താമരവിള, മുകുത്തറ, കുഴിച്ചാണി, ആർ.സി.ചർച്ച്നട, വട്ടവിളകോളനി, തൃക്കണ്ണാപുരം, ക്രൈസ്റ്റ്നഗർ, ആശാൻവിള, ഈഴക്കോണം, വേങ്ങവിള, അഴകിക്കോണം, കരിക്കിൻവിള, പുളിയാറ, നെടിയകാല, കോടങ്കര, കുന്നുവിള, കുന്നുവിള കോളനി, ചാണിവിള, വട്ടവിള ആശുപത്രി ജംഗ്ഷൻ, വട്ടവിള എന്നിയാവിടങ്ങളിലാണ് പര്യടനം നടത്തി. കുട്ടികൾ ഉൾപ്പടെയുള്ളവർ പ്രിയ നേതാവിനെ കാണാൻ കവലകളിൽ തടിച്ചുകൂടി. ചുവന്ന ഷാൾ പുതച്ച് സാരഥിയെ വരവേറ്റു.

ആവേശത്തിൽ അണികൾ
അണികൾ തങ്ങളുടെ സ്ഥാനാർത്ഥി ആർ. സെൽവരാജിനെ വരവേറ്റത് പഴങ്ങളും പച്ചക്കറികളും നൽകിയാണ്.
ഇന്നലെ പനവിള, വ്ലാത്താങ്കര, പൂയവക്കുടി, പാഞ്ചിക്കാട്ട്കടവ്, കാഞ്ഞിരമൂട്ട് കടവ്, കുന്നുവിള, നീരാഴിവെട്ടുവിള, കറവക്കുഴി, പ്ലാവിളമൂല, അലത്തറയ്ക്കൽ, കാരിയോട് ക്ഷേത്രനട, കാട്ടിലുവിള, താമരവിള,തൃക്കണ്ണാപുരം, ക്രൈസ്റ്റ്നഗർ, ഈഴക്കോണം, ആശാരിക്കുളം, വട്ടവിള, കുന്നൻവിള, ചെങ്കൽ, പ്ലാങ്കാല, കുരിശടിനട, കോടങ്കര, മരിയാപുരം, കുഴിവിള, കരിക്കിൻവിള, കൊച്ചോട്ടുകോണം, തോട്ടിൻകര, ഷാപ്പ്മുക്ക്, പൊറ്റയിൽകട, പൊൻവിള, ചാമവിള, വാണിയംകാല, ആറയൂർക്ഷേത്രനട, നച്ചിങ്കവിളാകം, ആറയൂർ ബാങ്ക് ജംഗ്ഷൻ, അറത്തലവിളാകം, കൊറ്റാമം, കുംഭംവിള, ചാവല്ലൂർപൊറ്റ, ഉദിയൻകുളങ്ങര എന്നിവിടങ്ങളിൽ എത്തി പര്യടനം സമാപിച്ചു.

താമവരയിൽ വിരിയുമോ വിജയം?
ബി.ജെ.പി സ്ഥാനാർത്ഥി തിരുപുറം രാജശേഖരൻ മാവിളക്കടവ് പാലം ജംഗ്ഷൻ, കഞ്ചാംപഴിഞ്ഞി, തിരുപുറം ക്ഷേത്രനട, തിരുപുറംബ്യൂറോ, കാഞ്ചിപുരം, ഹരിപ്രസാദ് വീട് ജംഗ്ഷൻ, ചാത്തിനാർക്ഷേത്രം, കാലുമുഖം, ഓലത്താന്നിതോട്ടം, ഇരുവൈക്കോണം, കുമിളിക്ഷേത്രനട, ലക്ഷംവീട് കോളനി, മുള്ളുവിള, മനവേലി, പുത്തൻകടജംഗ്ഷൻ,പ്ലാന്തോട്ടം ഐ.എച്ച്.ഡി.പി.ഹാൾ, പ്ലാന്തോട്ടം ജംഗ്ഷൻ, മാങ്കൂട്ടം ജംഗ്ഷൻ, വായനശാല വഴി ആല, കാലായ്ത്തോട്ടം, അരുമാനൂർക്കടലക്ഷംവീട്, അരുമാനൂർക്കട ജംഗ്ഷൻ, തിരുപുറം ജംഗ്ഷൻ, പിച്ചിവിളാകം, തിരുപുറം എച്ച്.എസ്, മണ്ണയ്ക്കൽ, പഴയകടജംഗ്ഷൻ എന്നിവിടങ്ങളിൽ എത്തി സമാപിച്ചു.