rajnathsingh

തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർത്ഥി അജി.എസ്.ആർ‌.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രതിരോധ മന്ത്രിയും ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷനുമായ രാജ് നാഥ് സിംഗ് വർക്കലയിൽ നടത്തിയ റോഡ് ഷോ അണികളിൽ ആവേശം പകർന്നു.

. രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം വർക്കല പാപനാശത്തെ ഹെലിപാഡിലെത്തിയ കേന്ദ്രമന്ത്രിക്ക് സ്ഥാനാർത്ഥി അജി എസ്. ആർ‌.എം , ബി.ജെ.പി -ബി.ഡി.ജെ.എസ് നേതാക്കളായ ബാലമുരളി, ഇലകമൺ സതീഷ്, ഇലകമൺ ബിജു,വിപിൻരാജ്, കല്ലമ്പലം നകുലൻ, കോവിലകം മണികണ്ഠൻ, ചാവർകോട് ഹരിലാൽ , അജുലാൽ തുടങ്ങിയവരും ,നൂറ് കണക്കിന് പ്രവർത്തകരും ചേർന്ന് വമ്പിച്ച വരവേൽപ്പ് നൽകി . തുടർന്ന് താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച റോ‌ഡ് ഷോയിൽ സ്ത്രീകൾ ഉൾപ്പെടെ

അണി ചേർന്നു. കലാരൂപങ്ങളും വാദ്യഘോഷങ്ങളും റോ‌ഡ് ഷോയ്ക്ക് കൊഴുപ്പേകി. തുറന്ന വാഹനത്തിൽ നീങ്ങിയ രാജ് നാഥ് സിംഗ് ഇരുവശത്തും കാത്തു നിന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. പാർട്ടി പ്രവർത്തകർ രാജ് നാഥ് സിംഗിന് പുഷ്പ വൃഷ്ടി നടത്തി. വർക്കല റെയിൽ വേ സ്റ്റേഷൻ പരിസരം വരെ റോ‌ഡ് ഷോ നീണ്ടു .

കേരളത്തിൽ ബി.ജെ.പി -ബി.ഡി.ജെ.എസ് സഖ്യം വൻ നേട്ടം കൈവരിക്കുമെന്ന്, പ്രവർത്തകരെ അഭിസംബോധന ചെയ്ത രാജ്നാഥ് സിംഗ് പറഞ്ഞു. എൽ.ഡി.എഫിനും യു.ഡി.എഫിനും ബദലായ രാഷ്ട്രീയ ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം വളർന്നുകഴിഞ്ഞു. ഇരുമുണണികൾക്കും പ്രീണന രാഷ്ട്രീയത്തിൽ മാത്രമാണ് താല്പര്യം. ബി.ജെ.പി അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷൻ 3500 രൂപയാക്കും. ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.