തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നടന്നുവന്നിരുന്ന ആർ. ശങ്കർ മെമ്മോറിയൽ സ്‌പെക്ട്രം സെമിനാർ സിരീസ് സമാപിച്ചു. സമാപന സമ്മേളനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു. കലാ, കായിക, അക്കാഡമിക രംഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. എസ്.ആർ. ജിത അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരണ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, വട്ടിയൂർകാവ് യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, പൂർവ വിദ്യാർത്ഥി സംഘടനയായ ചെസ്‌ന പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, ഐ.ക്യു.എ.സി കൺവീനർ ഡോ. എ.എസ്. രാഖി, അക്കാഡമിക് കമ്മിറ്റി കൺവിനർ ഡോ. എസ്.ആർ. റെജി, ജ്യോതിർഗമയ ഫൗണ്ടേഷൻ പ്രസിഡന്റ് ബി. അജയകുമാർ, നോൺ ടീച്ചിംഗ് പ്രതിനിധി എസ്. അനീഷ് സ്‌പെക്ട്രം സെമിനാർ കൺവിനർ ടി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.